വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു ; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി മഞ്ജുവാര്യര്‍
May 19, 2017 1:49 pm

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതിനല്‍കി. വ്യാഴാഴ്ച കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനല്‍കിയത്.