Tag Archives: ദേശീയഗാനം

trump

ദേശീയഗാനം ആലപിക്കുമ്പോള്‍ കൈ ഉയര്‍ത്താതിരുന്ന ട്രംപിനെ ഓര്‍മിപ്പിച്ച് മെലാനിയ

ദേശീയഗാനം ആലപിക്കുമ്പോള്‍ കൈ ഉയര്‍ത്താതിരുന്ന ട്രംപിനെ ഓര്‍മിപ്പിച്ച് മെലാനിയ

വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ വലതുകൈ നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ മറന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രഥമ വനിത തട്ടി ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വൈറ്റ് ഹൗസില്‍ പരമ്പരാഗതമായി നടത്തുന്ന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ അതിഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം.

yogi

വന്ദേമാതരം ചൊല്ലാന്‍ എതിര്‍പ്പ് കാണിക്കുന്നവരുടേത് സങ്കുചിത മനസ്ഥിതി; യോഗി ആദിത്യനാഥ്‌

ലക്‌നൗ വന്ദേമാതരം ചൊല്ലാന്‍ എതിര്‍പ്പ് കാണിക്കുന്നതിലൂടെ അത്തരക്കാരുടെ സങ്കുചിത മനസ്ഥിതിയാണ് പ്രതിഫലിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ ഗീതമായ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 21-ാം നൂറ്റാണ്ടില്‍ വികസനത്തിനു

supreme-court

ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാകില്ല ; സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ലമെന്റിലും ദേശീയഗാനം നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. പാര്‍ലമെന്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണന്നും

national-anthem

ചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയഗാനവിവാദം

ചെന്നൈ: രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയഗാനവിവാദം. സിനിമയ്ക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് വൃദ്ധയും മലയാളി വിദ്യാര്‍ത്ഥിയുമുള്‍പ്പടെ മൂന്ന് പേരെ അവിടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസെത്തി എഴുന്നേറ്റ് നില്‍ക്കാതിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ചെന്നൈ വടപളനിയിലുള്ള ഫോറം മാളിലെ രാജ്യാന്തരചലച്ചിത്രോത്സവം നടക്കുന്ന

mohanlal

തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍

ദേശീയഗാനവിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സിനിമയോടുള്ള ആദരം കൂടിയാണിത്. ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടെഴുതിയ ബ്ലോഗിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ്

thiruvanchoor

ദേശീയഗാനം ഷട്ടില്‍ പോലെ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ദേശീയഗാനം വിവാദമാക്കി ഷട്ടില്‍ പോലെ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് ഒരു ഹാസ്യകലാരൂപമല്ല. ഐഎഫ്എഫ്‌കെ മേളയ്ക്ക് വേണ്ടത്ര അച്ചടക്കമില്ലായിരുന്നുവെന്നും കലാഭവന്‍ മണിയെ അവഗണിച്ചത് ശരിയായില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

bjp

ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പൊലീസ്

തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെര്‍മാന്‍ കമലിന്റെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലല്ല യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതെന്നും പ്രവര്‍ത്തകര്‍ ഇരുന്നതായി തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാല്‍

suprem-court

രാജ്യത്തെ കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണം;ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കോടതികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ ശരിയായ രീതിയില്‍ അപേക്ഷ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. ദേശീയ ഗാനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാന്‍ പാടില്ലെന്നും

sc-order

സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യമെമ്പാടുമുള്ള തീയറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണം. തീയറ്ററിലുള്ള മുഴുവന്‍ ആളുകളും അപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. തിയ്യറ്ററില്‍ സ്‌ക്രീനില്‍ ദേശീയപാതകയുടെ ദൃശ്യം കാണിക്കുകയും വേണം ഉത്തരവില്‍

Back to top