Tag Archives: എസ്ബിഐ

200NOTES

രാജ്യത്തെ കറന്‍സി ക്ഷാമത്തിനു കാരണം 200 രൂപ നോട്ടുകളെന്ന് എസ്ബിഐ

രാജ്യത്തെ കറന്‍സി ക്ഷാമത്തിനു കാരണം 200 രൂപ നോട്ടുകളെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ നേരിടുന്ന നോട്ട് പ്രതിസന്ധിയ്ക്കു പ്രധാന കാരണം 200 രൂപാ നോട്ടുകള്‍ കൂടുതല്‍ അടിച്ചതാണെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്. 200 രൂപ നോട്ടുകളുടെ അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായ 2000 രൂപയ്ക്കാണ് കൂടുതല്‍

sbi

പ്രവാസി വായ്പാ പദ്ധതിക്കു പിന്നാലെ പെന്‍ഷന്‍ പദ്ധതിയോടും ബാങ്കുകളുടെ അവഗണന

കൊച്ചി: പ്രവാസി വായ്പാ പദ്ധതി അട്ടിമറിച്ചതിന് പിന്നാലെ പ്രവാസികളുടെ പെന്‍ഷന്‍ പദ്ധതിയോടും ബാങ്കുകളുടെ അവഗണന. പ്രവാസി ക്ഷേമ നിധിയിലേക്കുള്ള അംശാദായം സ്വീകരിക്കുന്ന കാര്യത്തില്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് പ്രവാസികളെ വലയ്ക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ 300 രൂപയും പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയവര്‍

stock market

സെന്‍സെക്‌സ് 470 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 469.87 പോയിന്റ് നേട്ടത്തില്‍ 33,066.41ലും നിഫ്റ്റി 132.65 പോയിന്റ് ഉയര്‍ന്ന് 10,130.70ലുമാണ് ക്ലോസ് ചെയ്തത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍,

sbi

എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കിന്റെ കാലാവധി മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കിന്റെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കും. ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ കൈയില്‍ ഉള്ളവര്‍ എസ്ബിഐയില്‍ എത്തി മാര്‍ച്ച് 31 ന് മുന്‍പായി കൈയിലുള്ള ചെക്ക് ബുക്ക് മാറ്റി

sbi minimum balance

മിനിമം ബാലന്‍സ് ; എസ്ബിഐ ഈടാക്കുന്ന പിഴതുക 75 ശതമാനം കുറച്ചു

മുംബൈ : മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം എസ്ബിഐ കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ഈടാക്കിയിരുന്ന പിഴതുക 50 രൂപയാണ് 15 രൂപയായി കുറച്ചത്. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന

sbi

ബാങ്ക് സര്‍വീസ് നിരക്കുകള്‍ പരിശോധിക്കും, ഇല്ലാതാക്കാന്‍ കഴിയില്ലെന്ന്‌ എസ്ബിഐ ചെയര്‍മാന്‍

മുംബൈ: ബാങ്കിങ് സേവനങ്ങള്‍ സൗജന്യമാക്കാന്‍ കഴിയില്ലെന്നും നിരക്ക് അധികമാകാതിരിക്കാന്‍ ശ്രമിക്കാമെന്നും എസ്ബിഐ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും ബാങ്ക് സര്‍വീസ് നിരക്കുകള്‍ പുന പരിശോധിക്കും. എങ്കിലും സര്‍വീസ് നിരക്കുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്ബിഐയുടെ ഓഡിറ്റിംഗ് സംവിധാനങ്ങള്‍

atm roberry

കുടപ്പനക്കുന്നില്‍ എസ്ബിഐയുടെ എടിഎം വാതില്‍ തകര്‍ത്ത നിലയില്‍

തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ എസ്ബിഐയുടെ എടിഎം വാതില്‍ തകര്‍ത്ത നിലയില്‍. മോഷണശ്രമമായിരിക്കുമെന്നാണ് പൊലീസ് നിഗമനം. എസ്ബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

SBI

സര്‍ക്കാര്‍ സമ്മര്‍ദ്ദം; എസ്ബിഐ മിനിമം ബാലന്‍സ് നിബന്ധന നിര്‍ത്തലാക്കുന്നു

മുംബൈ: രാജ്യമൊട്ടാകെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു. അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്‌റ്റേറ്റ് ബാങ്കിന്റെ പുതിയനീക്കം. എന്നാല്‍

mullappally

എസ്ബിഐ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നുമാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരെ നടപടി ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top