ബംഗ്ലാദേശിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് മൂന്നുതാരങ്ങള്‍ പുറത്ത്

INDIA

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയ്ക്ക് പിന്നാലെ ടീം ഇന്ത്യയില്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി.

ശ്രീലങ്കയ്‌ക്കെതിരെ കളിച്ച വിശാഖ് ശങ്കര്‍, ശാര്‍ദുല്‍ താക്കൂര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്നത്തെ മത്സരത്തില്‍ പുറത്തിരുന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നീ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയേക്കും. ഇന്നത്തെ മത്സരം വിജയിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്.

Top