സിനിമ വ്യവസായത്തിൽ മികച്ച നിക്ഷേപത്തിനൊരുങ്ങി നിർമ്മാണ കമ്പനി ടി-സീരീസ്

T-Series

സിനിമ വ്യവസായത്തിൽ 2018ൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി സംഗീത -ചലച്ചിത്ര നിർമ്മാണ കമ്പനിയായ ടി സീരീസ്. 2018 ൽ സിനിമയിൽ 500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമാക്കുന്നത്.

കമ്പനി ഈ വർഷം 9 -10 ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുകയാണെണ്. മികച്ച നടന്മാർ, പ്രൊഡ്യൂസർമാർ, തിരക്കഥാകൃത്തുക്കൾ, ഡയറക്ടർമാർ എന്നിവരുൾപ്പെടെന്ന ചിത്രങ്ങളാണ് ഇവയെന്നും അതിനാൽ 2018 കമ്പനിയുടെ ഏറ്റവും നല്ല വർഷമായിരിക്കുമെന്നും ചീഫ് മാനേജിംഗ് ഡയറക്ടർ ഭൂഷൻ കുമാർ പറഞ്ഞു.

സിനിമ നിർമ്മാതാക്കളായി വ്യവസായത്തിൽ ഇടം നേടാൻ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സന്ദേശങ്ങൾ നിറഞ്ഞ കഥകൾ കാണാനും കേൾക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോനു കെ ടിട്ടു കി സ്വീറ്റി, ഹേറ്റ് സ്റ്റോറി IV, റെയ്ഡ്, ബ്ലാക്ക്മെയിൽ, ഫാനി ഖാൻ, ബട്ടി ഗുൽമീറ്റർ ചാലു , കേദാർനാഥ് , അർജ്ജുൻ പട്യാല, എന്നി ചിത്രങ്ങളും ദീപിക പദുക്കോൺ-ഇർഫാൻ ഖാൻ, അജയ് ദേവ്ഗൺ എന്നിവരുടെ അടുത്ത പുതിയ ചിത്രങ്ങളുമാണ് ടി സീരീസ് ബാനറിൽ ഈ വർഷം നിർമ്മിക്കുന്ന ചിത്രങ്ങൾ.

Top