ടി.ആര്‍.ബാലുവിനെ ഡിഎംകെയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ മുതിര്‍ന്ന നേതാവുമായ ടി.ആര്‍.ബാലുവിനെ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കാവേരി മേഖലയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ബാലു.

എച്ച്.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്‌റാള്‍, എ.ബി.വാജ്‌പേയ്, ഡോ.മന്‍മോഹന്‍ സിംഗ് എന്നിവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകളില്‍ അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. എസ്.ദുരൈ മുരുഗന് പിന്‍ഗാമിയായിട്ടാണ് ബാലു പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.

Top