യോഗക്കെതിരെ സിറോ മലബാര്‍ സഭയുടെ ഡോക്ട്രൈന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

yoga

ഇടുക്കി: യോഗയുടെ പ്രചാരണത്തിനായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കവെ യോഗക്കെതിരെ സിറോ മലബാര്‍ സഭ രംഗത്ത്‌. ആര്‍എസ്എസും സംഘപരിവാറും ചേര്‍ന്ന് രാജ്യത്താകമാനം യോഗ പ്രചരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. ദൈവികാനുഭൂതിക്കുള്ള മാര്‍ഗമായി യോഗയെ കാണാനാകില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

യോഗക്ക് അമിതപ്രാധാന്യം നല്‍കുന്ന പ്രവണതയില്‍ നിന്ന് കത്തോലിക്കാ സഭാ വിശ്വാസികളും പുരോഹിതന്മാരും ഒഴിഞ്ഞുനില്‍ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. യോഗ പോലുള്ള ക്രിസ്ത്യന്‍ വിരുദ്ധ കീഴ്‌വഴക്കങ്ങള്‍ വിശ്വാസങ്ങള്‍ക്കെതിരാണ്.ആരോഗ്യപരമായ കാരണങ്ങളാല്‍ യോഗ അഭ്യസിക്കുന്ന വിശ്വാസികളുണ്ട്. എന്നാല്‍ ഇവയെല്ലാം ക്രിസ്ത്യന്‍ വിരുദ്ധ കാഴ്ചപ്പാടുകളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നവയാണെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.

യോഗയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു.
രാജ്യത്തുടനീളം അന്താരാഷ്ട്ര യോഗദിനം ആചരിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ തലം മുതല്‍ യോഗ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു.

പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിന് സിറോ മലബാര്‍ സഭ അംഗീകാരം നല്‍കി. അതേസമയം റിപ്പോര്‍ട്ടിനെ എതിര്‍ത്ത് രൂപതയിലെ ഒരു വിഭാഗം പുരോഹിതരും വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

Top