Syria war: US ground troops kill ‘leading IS member’

ഡമാസ്‌കസ്: സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സിറിയയിലെ മയാധിനില്‍വച്ചു ഐഎസ് നേതാവ് അബ്ദുറക്‌മോന്‍ ഉസ്ബകിയാണ് കൊല്ലപ്പെട്ടത്.

ജനുവരി ഒന്നിന് ഇസ്താംബുളിലെ നിശാ ക്ലബില്‍ 39 പേരുടെ മരണത്തിനിടയായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഉസ്ബകി. ഭീകരതയ്‌ക്കെതിരെ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളിലാണ് ഇയാളെ വധിച്ചതെന്നു സൈനിക വക്താവ് അറിയിച്ചു.

Top