ലബനനില്‍ ജീവിച്ചിരുന്ന 400 സിറിയന്‍ അഭയാര്‍ത്ഥികള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി

സിറിയ: നാനൂറിലധികം സിറിയന്‍ അഭയാര്‍ത്ഥികള്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ലബനനില്‍ കഴിഞ്ഞിരുന്ന അഭയാര്‍ത്ഥികളാണ് തിരിച്ചെത്തിയത്.ലബനാനിലെ അര്‍സലിലാണ് ഇവര്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നത്.

syria-1

ലബനന്‍ സര്‍ക്കാര്‍ മുന്‍ കയ്യെടുത്താണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ലബനനിലെ സിറിയന്‍ ക്യാമ്പിലെ അതി ശൈത്യം കാരണം അഭയാര്‍ത്ഥികള്‍ വളരെ അധികം ബുദ്ധിമുട്ടിലായിരുന്നു. ശക്തമായ മഴയും കൊടുംതണുപ്പും കാറ്റും കാലാവസ്ഥയോട് പൊരുതിയാണ് ലബനന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥികള്‍ ജീവിച്ചിരുന്നത്. ലബനന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 1.5 മില്യണ്‍ സിറിയന്‍ അഭയാര്‍ത്ഥികളാണ് രാജ്യത്തുള്ളത്.

Top