സ്വിസ് ദമ്പതികളുടെ മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ജനീവ: ആല്‍പ്‌സിലെ മഞ്ഞുമലയില്‍ കണ്ടെത്തിയ മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള സ്വിസ് ദമ്പതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ഏഴു മക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയ മര്‍സലിന്‍ ഡുമോലിന്‍ ഫ്രാന്‍സീന്‍ ദമ്പതികളുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

1942 ആഗസ്റ്റ് 15 നാണ് ഇവര്‍ വീടുവിടുന്നത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. 75 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലോകമറിയുന്നത്.

ഇത്രയും വര്‍ഷം പിന്നിട്ടിട്ടും കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്ന രണ്ടും മൃതദേഹങ്ങളും അടുത്തടുത്തായാണ് കാണപ്പെട്ടത്. വെള്ളക്കുപ്പി, പുസ്തകം, വാച്ച് എന്നിവയും കേടുപാടുകള്‍ കൂടാതെ ഇവരുടെ സമീപത്തുണ്ടായിരുന്നു.

Top