ഗൊറില്ല ഗ്ലാസ്സുമായി ‘സ്വൈപ് 4 ജി’ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ

ഗൊറില്ല ഗ്ലാസ്സോടുകൂടിയ 4 ജി സ്മാര്‍ട്ട്ഫോണ്‍ സ്വൈപ് വിപണിയിൽ അവതരിപ്പിച്ചു.

അഞ്ച് ഇഞ്ചോടുകൂടിയ ഗൊറില്ല ഗ്ലാസ് തന്നെയാണ് മുഖ്യ ആകര്‍ഷണം.

3999 രൂപക്ക് എലൈറ്റ് 4 ജി സ്മാര്‍ട്ട്ഫോണ്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാകും.

ഹൈപവര്‍ 2500 എംഎഎച്ച്‌ ബാറ്ററി ലൈഫ് നീണ്ടതാണ്.

ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂടൂത്ത്, എഫ്‌എം റേഡിയോ, 3.5 മിമി ഓഡിയോപോര്‍ട്ട്, മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട് തുടങ്ങി 3ജി, 4ജി എന്നിവ ഉള്‍പ്പെടുന്ന കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.

1 ജിബി റാം, 64 ജി ബി വരെ വികസിപ്പിക്കാവുന്ന 8 ജി ബി റോം, 8 എം പി റിയര്‍, 5 എം പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 6 ഒഎസ്, 1.3 ജി എച്ച്‌ സെഡ് ക്വാര്‍കോം പ്രോസസര്‍ എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

ഇന്ത്യന്‍ ഉപഭോക്താവിനെ മനസ്സില്‍ കണ്ടാണ് ഫീച്ചറുകളാല്‍ സമ്പന്നമായ എലൈറ്റ് 4 ജി ഫോണിനെ അവതരിപിച്ചതെന്ന് കമ്പനി അറിയിച്ചു.

Top