‘ലിറ്റില്‍ സണ്‍ഫിഷ്’ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ നീന്തുന്ന റോബോട്ട്

ടോക്യോ: ഫുകുഷിമ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി ലിറ്റില്‍ സണ്‍ഫിഷ് എന്ന് പേരുള്ള നീന്തുന്ന റോബോട്ടുമായി ജപ്പാന്‍.

തോഷിബ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നൂക്ലിയര്‍ ഡീകമ്മീഷനിങ് (ഐആര്‍ഐഡി) വികസിപ്പിച്ചതാണ് ഈ യന്ത്രമനുഷ്യനെ.

രണ്ടു കിലോഗ്രാം തൂക്കമുള്ള ഈ യന്ത്രമനുഷ്യന് നിലയത്തിന്റെ ഉള്‍ഭാഗങ്ങളിലേക്ക് അനായാസം നീന്തിയെത്താനാകും.

രണ്ടു ക്യാമറകളാണ് റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്. നിലയത്തിലെ തകരാറുകള്‍ എഞ്ചിനീയര്‍മാര്‍ക്ക് ക്യാമറയിലൂടെ കണ്ട് ബോധ്യപ്പെടാം. വയറുമായി ബന്ധിപ്പിച്ച റിമോട്ട് കണ്‍ട്രോളിലൂടെയാണ് നിയന്ത്രിക്കുക.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റോബോട്ട് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ഐആര്‍ഐഡി അധികൃതര്‍ അറിയിച്ചു.

Top