ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ലോക കാര്‍ കിരീടം സ്വന്തമാക്കാന്‍ സ്വിഫ്റ്റ്

SWIFT

ടുത്ത മാസം ആരംഭിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ലോക കാര്‍ കിരീടം സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണ്‌ സ്വിഫ്റ്റ്. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ഇന്ത്യയില്‍ എന്നല്ല, ഒട്ടുമിക്ക വിദേശ വിപണികളിലും സ്വിഫ്റ്റിന് വലിയ ആരാധക പിന്തുണയുണ്ട്.

സ്വിഫ്റ്റിന്റെ മൂന്നാം തലമുറയാണ് 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിലെത്തിയത്. എന്നാല്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ രാജ്യാന്തര പതിപ്പ് അഗ്‌നിപരീക്ഷകളെല്ലാം പിന്നിട്ടു ലോക കാര്‍ കിരീടം കാത്തുനില്‍ക്കുകയാണ്.

ജയിച്ചാല്‍ ‘ലോക അര്‍ബന്‍ കാറായി’ പുതുതലമുറ സ്വിഫ്റ്റ് അറിയപ്പെടും. കഴിഞ്ഞ തവണ ഇഗ്‌നിസായിരുന്നു അര്‍ബന്‍ കാര്‍ നിരയിലേക്കുള്ള സുസൂക്കിയുടെ പോരാളി.

Top