ശ്വേതാ മേനോന്‍ ചിത്രം ‘നവല്‍ എന്ന ജുവല്‍’ 11ന് തിയേറ്ററുകളില്‍

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ നവല്‍ എന്ന ജുവല്‍ ആഗസ്റ്റ് 11 നു തിയേറ്ററുകളില്‍ എത്തും.

നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്വേതാ മേനോന്‍, ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിന്‍ ബോളിവുഡ് നടന്‍ ആദില്‍ ഹുസൈന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജിത് കുമാറും രഞ്ജിലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇന്‍ഡസ് വാലി ഫിലിം ക്രിയേഷന്‍സിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സുധീര്‍ കരമന, അനു സിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരും അഭിനയിക്കുന്നു.

റഫീഖ് അഹമ്മദിന്റെയും കാവ്യമയിയുടെയും വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു.

Top