swarnakaduva-release- date -change

ബിജു മേനോന്‍ നായകനായ സ്വര്‍ണ്ണകടുവയുടെ റിലീസ് മാറ്റി . ഒക്ടോബര്‍ 28ന് റിലീസ് പ്രഖ്യാപിച്ച ചിത്രം നവംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും.

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് റിലീസ് തീയതി മാറ്റിയതെന്നാണ് വിവരം.

മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണകടുവ.

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇനിയ, പൂജിതാ മേനോന്‍ എന്നിവരാണ് നായികമാര്‍.

ഇന്നസെന്റ്, ഹരീഷ് പേരടി, സുരേഷ് കൃഷ്ണ, ബൈജു എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ഓണത്തിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും പലവിധ കാരണങ്ങള്‍ കൊണ്ട് സിനിമയുടെ റിലീസ് നീളുകയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയിരുന്നു. ജോബ് ജി. ഉമ്മനാണ് ചിത്രം
നിര്‍മ്മിക്കുന്നത്.

Top