ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് നടി സ്വര ഭാസ്‌കര്‍

ന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് നടി സ്വര ഭാസ്‌കര്‍. താന്‍ ഡിജിറ്റല്‍ വിമുക്തമായെന്നും സ്വര പറഞ്ഞു. യൂറോപ്പിലേക്ക് യാത്ര പോകുകയാണെന്നും തിരിച്ചെത്തിയാല്‍ വീണ്ടും ട്വിറ്റര്‍ അക്കൗണ്ടില്‍ തിരിച്ചെത്തുമെന്നും സ്വര വ്യക്തമാക്കി.

അവധി ദിവസങ്ങള്‍ ആസ്വദിക്കണമെന്നും താന്‍ കൂടുതലായും ട്വിറ്ററില്‍ അടിമപ്പെടുന്നുണ്ടെന്നും സ്വര കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്വര യൂറോപ്പ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വീരേ ദി വെഡ്ഡിങ് ആണ് സ്വരയുടെ അവസാന ചിത്രം. സോനം കപൂറും കരീന കപൂറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Top