Swachh Bharat is a part of preventive healthcare initiatives: PM Narendra Modi

modi

സൂറത്ത്: സര്‍ക്കാരിന്റെ പ്രതിരോധ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമാണ് സ്വച്ഛ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശുചിത്വത്തിന്റെ പ്രധാന്യം അറിഞ്ഞ് ഏവരും പ്രവര്‍ത്തിക്കുന്നതായി ആഗോളതലത്തില്‍ നടന്ന ആരോഗ്യ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സംഭാവനകള്‍ കുറവാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ സ്വച്ഛ ഭാരത് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുചിത്വമെന്നത് ഒരു ശീലമായി സ്വീകരിച്ച സൂറത്ത് നഗരത്തെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സൂറത്തിലെ കിരണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Top