നെയ്ക്കഡ് ബൈക്ക് വിഭാഗത്തില്‍പ്പെടുന്ന സുസുക്കി ജിക്‌സര്‍ 250 ഇന്ത്യന്‍ വിപണിയിലേക്ക്

ടുത്തവര്‍ഷം ആദ്യപകുതിയില്‍ പുതിയ ജിക്‌സര്‍ 250യെ ഇന്ത്യന്‍ വിപണിയിലേക്ക് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കൊണ്ടുവരും. നെയ്ക്കഡ് ബൈക്ക് വിഭാഗത്തില്‍പ്പെടുന്ന ജിക്‌സര്‍ 250 യെ ബജറ്റ് വിലയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഏകദേശം ഒന്നര ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ഓയില്‍ കൂളിംഗ് സംവിധാനമുള്ള 250 സിസി എഞ്ചിനായിരിക്കും ജിക്‌സര്‍ 250 യ്ക്ക് ഒരുക്കിയിരിക്കുന്നത്. 22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാകും സസ്‌പെന്‍ഷന്‍ നിറവേറ്റുക. ജിക്‌സര്‍ 250 യുടെ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍പ്പെടുമോ എന്ന കാര്യം സംശയമാണ്.

Top