പ്രീമിയം ചെറു എംപിവിയുമായി മാരുതി സോലിയോ എത്തുന്നു

Suzuki Solio spied India

കോമ്പാക്ട് ഹാച്ച്ബാക്ക് വാഗണ്‍ആറിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന പ്രീമിയം ചെറു എംപിവിയാണ് സോലിയോ. ജാപ്പനീസ് വിപണിയില്‍ സോളിയോ വന്‍ ഹിറ്റാണ്. 2014 മുതല്‍ക്കെ ഗുര്‍ഗ്രാമിലുള്ള മാരുതി ഫാക്ടറിയ്ക്ക് സമീപം പരീക്ഷണയോട്ടം നടത്തുന്ന സോലിയോകള്‍ പതിവ് കാഴ്ചയാണ്.

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന വാഗണ്‍ആറിലും നീളമേറിയ വീല്‍ബേസിലാണ് സോലിയോയുടെ ഒരുക്കം. ഒപ്പം സ്ലൈഡിംഗ് ഡോറുകളും ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സീറ്റിംഗ് ലേഔട്ടും സോലിയോയുടെ വിശേഷങ്ങളാണ്.

അഞ്ചു സീറ്റര്‍ പരിവേഷത്തിലാണ് സോലിയോ രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്നത്. അതേസമയം ഇന്ത്യന്‍ വരവില്‍ സോലിയോയ്ക്ക് എഴു സീറ്റര്‍ എംപിവി പരിവേഷം ലഭിക്കാനാണ് സാധ്യത. പുതിയ വാഗണ്‍ആറിന്റെ വേരിയന്റുകളില്‍ ഉടനീളം എബിഎസും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുമെന്നും സൂചനയുണ്ട്.

വാഗണ്‍ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ കമ്പനി ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഹൈബ്രിഡ് പിന്തുണയോടെയുള്ള 1.2 ലിറ്റര്‍, ഫോര്‍സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് സോലിയോ രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്നത്. 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് സോലിയോയില്‍ സാന്നിധ്യമറിയിക്കുന്നതും.

Top