സൂപ്പര്‍ബൈക്കുകളുടെ വിലയില്‍ രണ്ടു ലക്ഷം രൂപ വരെ വെട്ടികുറച്ച് സുസൂക്കി

suzuki-hayabusa

ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസൂക്കി ഇന്ത്യയില്‍ സൂപ്പര്‍ബൈക്കുകളുടെ വില വെട്ടിക്കുറച്ചു. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളുടെ ഇറക്കുമതി തീരുവ 25 ശതമാനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഹയബൂസ, GSXR1000R എന്നീ മോഡലുകളുടെ വിലകുറച്ചത്.

13.87 ലക്ഷം രൂപ പ്രൈസ്ടാഗില്‍ എത്തിയിരുന്ന ഹയബൂസുടെ വിലയില്‍28,000 രൂപയാണ് സുസൂക്കി വെട്ടികുറച്ചത്. അതേസമയം GSXR1000R മോഡലില്‍ 2.2 ലക്ഷം രൂപയാണ് സുസൂക്കി കുറച്ചത്. GSXR1000R ഇനി 19.8 ലക്ഷം രൂപയില്‍ ലഭിക്കും. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

Top