പുതിയ ബാന്‍ഡിറ്റ് 150 ബൈക്കിനെ സുസുക്കി അവതരിപ്പിച്ചു

ക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പുതിയ സുസുക്കി ബാന്‍ഡിറ്റ് 150 യെ അവതരിപ്പിച്ചു. നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ GSX-S150 മോഡലിനെ അടിസ്ഥാനമാക്കിയാണ് സുസുക്കി ബാന്‍ഡിറ്റിന്റെ ഒരുക്കം.

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മസില് പെരുപ്പിച്ച പോലുള്ള ഇന്ധനടാങ്ക്, മൂര്‍ച്ചയേറിയ ടാങ്ക് ഘടനകളെല്ലാം ബാന്‍ഡിറ്റിന്റെ ഡിസൈന്‍ പ്രത്യേകതകളില്‍പ്പെടും. ഒറ്റ സീറ്റാണ് ബൈക്കില്‍ ഒരുങ്ങുന്നത്.

147.3 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബാന്‍ഡിറ്റില്‍ നല്‍കിയിരിക്കുന്നത്. എഞ്ചിന്‍ 19.2 bhp കരുത്തും 14 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇന്ത്യയില്‍ എത്തുന്ന ജിക്സറിനെക്കാളും ഉയര്‍ന്ന കരുത്തുത്പാദനം സുസുക്കി ബാന്‍ഡിറ്റ് അവകാശപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയം.

14.5 bhp കരുത്തും 14 Nm torque -മാണ് ഇന്ത്യയില്‍ വില്‍പനയിലുള്ള ജിക്സറിന്റെ കരുത്തുത്പാദനം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും സുസുക്കി ബാന്‍ഡിറ്റില്‍ സസ്പെന്‍ഷന്‍ ഒരുക്കും.

Top