സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് ഇന്ത്യയില്‍ വരുന്നു

ജാപ്പനീസ് ടൂവീലര്‍ നിര്‍മ്മാതാക്കളായ സുസൂക്കി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

ട്രൈകളര്‍ പെയിന്റ് സ്‌കീമും, പുതിയ എസ്പി (സ്‌പെഷ്യല്‍ എഡിഷന്‍) ലോഗോയും, ഫ്യൂവല്‍ ടാങ്കിന്മേലുള്ള പുതുക്കിയ ഗ്രാഫിക്‌സുമാണ് പുത്തന്‍ ജിക്‌സര്‍ എസ്എഫിന്റെ വിശേഷങ്ങള്‍.

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാകും പുതിയ മോഡല്‍ വന്നെത്തുക. നിലവിലുള്ള 154.9 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാകും ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് ഒരുങ്ങുക. 14.5 bhp കരുത്തും 14 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീജ് ഗിയര്‍ബോക്‌സും ഇടംപിടിക്കും.

നിലവില്‍ 93,032 രൂപയാണ് ജിക്‌സര്‍ എസ്എഫ് ഡ്യൂവല്‍ ഡിസ്‌ക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 15000 രൂപ മുതല്‍ 20000 രൂപ വരെ വിലവര്‍ധനവിലാകും എബിഎസ് വേരിയന്റ് വിപണിയില്‍ അണിനിരക്കുക.

2018 ഏപ്രില്‍ മുതല്‍ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാകാനിരിക്കെയാണ് സുസൂക്കിയുടെ പുതിയ നടപടി.

എന്നാല്‍ വരവിന് മുമ്പെ, പുതിയ ജിക്‌സര്‍ എസ്എഫിന്റെ ബ്രോഷര്‍ പുറത്ത് വന്നിരിക്കുകയാണ്.

ജിക്‌സര്‍ എസ്എഫിന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് വേരിയന്റില്‍ മാത്രമാണ് എബിഎസിനെ സുസൂക്കി ലഭ്യമാക്കുന്നത് എന്ന് ബ്രോഷര്‍ വെളിപ്പെടുത്തുന്നു. എബിഎസിന് പുറമെ, ഒരുപിടി ഡിസൈന്‍ മിനുക്കുപണികളും ജിക്‌സര്‍ എസ്എഫ് വേരിയന്റില്‍ സുസൂക്കി ഒരുക്കിയിട്ടുണ്ട്.

Top