സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

suzuki-access-125

മെറ്റാലിക് ഫിബ്രിയോന്‍ ഗ്രെയ്, മെറ്റാലിക് മാറ്റ് ബ്ലാക് എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുകളില്‍ സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.

നേരത്തെ, മാറ്റ് കളര്‍ ഓപ്ഷനോട് കൂടിയ ലെറ്റ്‌സ് 110 സിസി സ്‌കൂട്ടറിനെയും സുസൂക്കി അവതരിപ്പിച്ചിരുന്നു. മാറ്റ് ഫിനിഷില്‍ എത്തുന്ന സുസൂക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനില്‍ ഡിസ്‌ക് ബ്രേക്കുകളും ട്യൂബ്‌ലെസ് ടയറുകള്‍ക്ക് ഒപ്പമുള്ള അലോയ് വീലുകളും ഇടംപിടിക്കുന്നു.

വിന്റേജ് മെറൂണ്‍ സീറ്റ് കവറും, സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോയുമാണ് ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനെ വ്യത്യസ്തമാക്കുന്നത്. അതേസമയം, ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിലവിലുള്ള മോഡലിന് സമാനമാണ്.

8.5 bhp കരുത്തും 10.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസ് 125 എത്തുന്നത്.

ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്ക് ഇടംപിടിക്കുമ്പോള്‍, സ്വിംഗ്ആം ടൈപ് റിയര്‍ സസ്‌പെന്‍ഷനാണ് റിയര്‍ എന്‍ഡില്‍ ഒരുങ്ങുന്നത്. ഫ്രണ്ട്‌റിയര്‍ എന്‍ഡുകളില്‍ ഡ്രം ബ്രേക്കുകള്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുന്നു.

മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, ക്രോം ഫിനിഷ് ഹെഡ്‌ലാമ്പ്, ഡിജിറ്റര്‍അനലോഗ് കണ്‍സോള്‍, വണ്‍ പുഷ് ഷട്ടര്‍ ലോക്ക്, ഡ്യൂവല്‍ ലഗ്ഗേജ് ഹുക്ക് എന്നിവയും ആക്‌സസ് 125 ന്റെ ഫീച്ചറുകളാണ്. ഹോണ്ട ആക്ടിവ 125 ആണ് സുസൂക്കി ആക്‌സസ് 125 ന്റെ പ്രധാന എതിരാളി.

59,063 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സുസൂക്കി ആക്‌സസ് 125 ലഭ്യമാവുക.Related posts

Back to top