സുധ കൊങ്കാര – സൂര്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബറില്‍

surya

ചെന്നൈ : സൂര്യയെ നായകനാക്കി സുധ കൊങ്കാര ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബറില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പേരിടാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതേയുള്ളൂ. നവംബറില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ആദ്യം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് സുധ കൊങ്കരയുടേതെന്നാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സൂര്യയുടെ 2D എന്റര്‍ടൈന്‍മെന്റ്‌സ് ആണ്.

sudha

നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ ജി കെ യുടെ തിരക്കിലാണ് താരം ഇപ്പോള്‍.

Top