വിജയ് യുടെ കേരളത്തിലെ ആരാധകൻ നൽകിയ ഉപഹാരം സൂര്യ ഇളയദളപതിക്ക്‌ കൈമാറി

IMG-20170319-WA0032

ചെന്നൈ: ഒടുവിൽ ഭിന്നശേഷിയുള്ള ഇളയദളപതി ആരാധകന്റെ സ്നേഹോപഹാരം സൂര്യ വിജയ്ക്ക് കൈമാറി.

കഴിഞ്ഞ ജനുവരി 18ന് സിങ്കം 3 യുടെ പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ നടൻ സൂര്യ തലസ്ഥാനത്തെ ക്ലാസിക്ക് അവന്യൂവിൽ വെച്ചു നടന്ന പത്ര സമ്മേളനം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തിരുവനന്തപുരം സ്വദേശിയായ ഭിന്നശേഷിയുള്ള യുവാവ് അരികിലേക്ക് ഇഴഞ്ഞ് നീങ്ങി ചെല്ലുകയായിരുന്നു.

ആദ്യം ഒന്നു അമ്പരന്ന സൂര്യ യുവാവിന്റെ അരികിലേക്ക് താഴെ മുട്ടുകുത്തി നിന്ന് സംസാരിക്കവെ യുവാവ് തന്റെ കൈവശമുള്ള ആൽബം എടുത്ത് നീട്ടുകയായിരുന്നു

ഇത് ഇളയദളപതി വിജയ്ക്ക് കൊടുക്കുമോ എന്നതായിരുന്നു ചോദ്യം.തന്റെ ആരാധകനാണ് എന്ന് കരുതിയ സൂര്യക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം.

തന്റെ നൻമ്പനാണ് ( സുഹൃത്ത്) വിജയ് എന്നും തീർച്ചയായും ഈ സ്നേഹോപഹാരം നൽകുമെന്നും പറഞ്ഞ് യുവാവിനെ സൂര്യ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.

പത്രപ്രവർത്തകരടക്കം ചടങ്ങിന് എത്തിയവർക്ക് പുതിയ ഒരനുഭവമായിരുന്നു ഇത്. മലയാളത്തിലെ ഒരു സൂപ്പർ താരത്തിനോടും മറ്റൊരു സൂപ്പർ താരത്തിന്റെ ആരാധകൻ ഇങ്ങനെ ഒരാവശ്യവുമായി സമീപിച്ച ചരിത്രമില്ലാത്ത കേരളത്തിലാണ് ഈ സംഭവം അരങ്ങേറിയത് എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

താൻ ശേഖരിച്ച വിജയ് യുടെ നിരവധി ഫോട്ടോകളിൽ ഒപ്പുവച്ച് ആൽബമാക്കിയ ഉപഹാരമാണ് ഈ ആരാധകൻ സൂര്യക്ക് കൈമാറിയത്.

സൂര്യയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സംവിധായകൻ രാജശേഖരപാണ്ഡ്യനാണ് വിജയ്ക്ക് നേരിട്ട് പോയി ആരാധകന്റെ സ്നേഹോപഹാരം കൈമാറിയത്.

ഈ സമയം ‘ തെറി’ സംവിധായകൻ അറ്റ്‌ലിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ്ങ് സ്ഥലത്തായിരുന്നു വിജയ്. കാണാൻ അനുമതി ചോദിച്ച് വിവരം പറഞ്ഞപ്പോൾ ഷൂട്ടിങ്ങ് എല്ലാം നിർത്തിവച്ചാണ് രാജശേഖരപാണ്ഡ്യനു വേണ്ടി വിജയ് കാത്തിരുന്നത്.

ഇവർ തമ്മിൽ പ്രത്യേക കൂടികാഴ്ചയും നടന്നു. വളരെ സന്തോഷത്തോടെയാണ് ആരാധകന്റെ ഉപഹാരം വിജയ് ഏറ്റുവാങ്ങിയതെന്ന് രാജശേഖരൻ പറഞ്ഞു.

ഈ സംഭവം ഇപ്പോൾ തമിഴ്നാട്ടിൽ വൈറലായിരിക്കുകയാണ്. സൂര്യക്ക് ഭിന്നശേഷിയുള്ള വിജയ് ആരാധകൻ ഉപഹാരം കൊടുത്തയച്ച സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത് express Kerala യാണ്.Related posts

Back to top