വോഡഫോൺ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ‘സർപ്രൈസ്’ ഓഫര്‍

VODAFONE

ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചു.

176 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റയും ലഭിക്കും.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് സര്‍ക്കിളുകളിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. രണ്ട് സംസ്ഥാനങ്ങളിലുമായി വോഡഫോണ്‍ സ്റ്റോറുകള്‍, മിനി സ്റ്റോറുകള്‍, മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ എന്നിവ വഴി 176 രൂപ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാനാകും.

MyVodafone അപ്ലിക്കേഷന്‍ വഴിയും റീചാര്‍ജ് ചെയ്യാം. 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. പ്രതിദിനം 1 ജിബി ഡേറ്റയാണ് പ്രധാന ഓഫര്‍. ഇതിനു പുറമേ, വോഡഫോണ്‍ പ്ലേ മൂവി സ്ട്രീമിംഗ് സേവനവും ലഭിക്കും.

പദ്ധതിയുടെ കാലാവധി 28 ദിവസമാണ്. എന്നാല്‍ ഈ പ്ലാന്‍ പ്രകാരം പ്രതിദിനം 250 മിനിറ്റുകളും ആഴ്ചയില്‍ 1,000 മിനിറ്റും മാത്രമാണ് ഉള്ളതെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പരിധി ലംഘിക്കുന്നവര്‍ക്ക് മിനിറ്റിന് 30 പൈസ വരെയാണ് നിരക്ക് ഈടാക്കുക.

അടുത്തിടെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഐഡിയ സെല്ലുലാര്‍ 50 ശതമാനം കൂടുതല്‍ ഡേറ്റ നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.

Top