suraj venjarammood aganist kamal r khan

suraj

മലയാളികളുടെ സൂപ്പര്‍താരമായ മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് ചുട്ട മറുപടിയുമായി നടന്‍ സുരാജ് വെഞ്ഞാറമ്മൂട് രംഗത്ത്. ഞങ്ങളുടെ അഹങ്കാരമായ ലാലേട്ടനെ ചൊറിയാന്‍ നിന്നാല്‍ പൊടിപോലും കിട്ടില്ലെന്ന് സുരാജ്. ഫേസ്ബുക്കിലൂടെയാണ് സുരാജ് പ്രതികരിച്ചിരിക്കുന്നത്.

തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസായി അഭിനയിച്ച്, കഥാപാത്രങ്ങളായി ജീവിച്ച് വീട്ടില്‍ കൊണ്ടുപോയ നടനാണ് ലാലേട്ടന്‍. ഞങ്ങള്‍ മലയാളികളാണ്, ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിന്നാല്‍ വീട്ടുകാര്‍ക്ക് പൊടിപോലും കിട്ടില്ലെന്ന് സുരാജ് മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യം മോന്‍ പോയി ഇരുന്ന് ലാലേട്ടന്റെ അഭിനയം പഠിക്കെന്ന് സുരാജ് ഉപദേശം നല്‍കുന്നു. പ്രതികരിക്കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിച്ചാണ് സുരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Mr.KRK, തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ ! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ …
കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .
പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം

Top