പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര

Dipak Misra

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാലു ജഡ്ജിമാര്‍ പരസ്യ പ്രതിഷേധം നടത്തിയതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക്.

പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച വൈകിട്ട് 7.30ന് ചീഫ് ജസ്റ്റിസുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് ജഡ്ജിമാരിലൊരാളായ ജെ.ചെലമേശ്വര്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മറ്റ് ജഡ്ജിമാരോട് കൂടി ആലോചിക്കേണ്ടതുണ്ടെന്നും ചെലമേശ്വര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Top