ഇന്ധന കുടിശിക അടയ്ക്കണമെന്ന് കെഎസ്ആര്‍ടിസിയോട് സുപ്രീംകോടതി

KSRTC

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി അടയ്ക്കാനുള്ള ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി.

കുടിശികയിനത്തില്‍ 90 കോടി രൂപയാണ് കെഎസ്ആര്‍ടിസി അടയ്ക്കാനുള്ളത്.

ഇളവ് നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

തുക സംസ്ഥാന സര്‍ക്കാരോ കെഎസ്ആര്‍ടിസിയോ അടയ്ക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഇളവ് നല്‍കണോ, വേണ്ടയോ എന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്നും, സബ്‌സിഡി എന്നത് പരിഗണന മാത്രമാണെന്നും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.

Top