ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ; കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു.

ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കുന്നതിനായി സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചു.

നാലാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാനാണ് സൂപ്രീംകോടതി കേന്ദ്രസര്‍ക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ആര്‍ട്ടിക്കിള്‍ 370 എന്നത് 1957 ലെ സംസ്ഥാന ഭരണഘടന വിഭജനത്തിന്റെ ഭാഗമായി വന്ന താല്‍ക്കാലിക വ്യവസ്ഥയാണ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ 370യുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് കുമാരി വിജയലക്ഷ്മി ഝായാണ്‌ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 വകുപ്പ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യണമെന്ന് ഏറെ നാളുകളായി ബി.ജെ.പിയും ആര്‍.എസ്.എസും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Top