വ്യാജ പരാതി അംഗീകരിക്കാനാകില്ല;സെന്‍ കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

T.P Senkumar

ന്യൂഡല്‍ഹി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഹര്‍ജിക്കാരനായ സിപിഐ നേതാവിനോട് 25000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

അവധിയിലായിരിക്കെ യാത്രാബത്ത വാങ്ങിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. വ്യാജ മെഡിക്കല്‍ ബില്‍ ഹാജരാക്കിയായിരുന്നു പരാതി. എന്നാല്‍ വ്യാജ പരാതികള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വ്യാജരേഖ ചമച്ചു എന്നതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Top