supreme court rejects prayer give equal respect to the national song as given to the national anthem

ന്യൂഡല്‍ഹി: ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാകില്ലെന്ന് സുപ്രീം കോടതി.

സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ലമെന്റിലും ദേശീയഗാനം നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

പാര്‍ലമെന്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണന്നും വന്ദേമാതരത്തിനും ദേശീയഗാനത്തിനും തുല്യപരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ.അശ്വിനി ഉപാധ്യായയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സിനിമക്ക് ഇടയില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Top