supreme court refuses plea

ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിനായുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി തള്ളി. സുപ്രീം കോടതിയാണ് ഹര്‍ജി തള്ളിയത്. പരാതിയുമായി ഹെക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി പറഞ്ഞു.

ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവര്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. മറീന ബീച്ചില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

യുവാക്കളും വിദ്യാര്‍ഥികളുമാണ് ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ളത്. ജെല്ലിക്കെട്ടിനെതിരെ പ്രചാരണം നടത്തിയ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) എന്ന സംഘനയ്‌ക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജെല്ലിക്കെട്ട് നിരോധനത്തിന് ഇടവരുത്തിയ സംഘടനയെ നിരോധിക്കണമെന്നാണ് ആവശ്യം.

Top