നീറ്റ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി. നീറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്തുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് എത്തിയത്.

പൊതുപരീക്ഷകള്‍ക്ക് ആധാര്‍ അല്ലാത്ത മറ്റ് രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കുന്നത്. പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചത്.

Top