supreme court justice deepak misra

dipak-misra

ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലേ പ്രവേശനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജെയിംസ് കമ്മിറ്റി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദീപക് മിശ്ര പിന്മാറി. പുതിയ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കും.

ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കുമെന്നും, വിഷയത്തില്‍ ഇടപെടാന്‍ ജെയിംസ് കമ്മിറ്റിക്ക് അധികാരം ഇല്ലെന്ന മാനേജ്‌മെന്റുകളുടെ വാദം അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞിരുന്നു.

തുടര്‍ന്നാണ് മാനേജ്‌മെന്റുകളുടെ വാദം കേള്‍ക്കാന്‍ കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇതിനു ശേഷമാണു ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്മാറ്റം.

Top