സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതനപരിഷ്‌കരണം; സുപ്രിം കോടതി വിധി പറയാന്‍ മാറ്റി

supreame court

ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ വേതന പരിഷ്‌കരണത്തിനായുള്ള സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി വിധി പറയാന്‍ മാറ്റി.

സമിതിയില്‍ ആശുപത്രി ഉടമകള്‍ക്ക് പ്രാതിനിധ്യമില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമിതി അംഗങ്ങള്‍ക്കെതിരെ മാനേജ്‌മെന്റുകള്‍ നേരത്തെ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടല്ലോയെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. എച്ച്ആര്‍ മാനേജര്‍ അടക്കമുള്ളവര്‍ മാനേജ്‌മെന്റിനെയല്ലേ പ്രതിനിധീകരിക്കുന്നതെന്ന് ആരാഞ്ഞ കോടതി സമിതിയുടെ ഘടനയെപ്പറ്റി പരാതി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരിനെ സമീപിച്ചില്ലെന്നും ചോദിച്ചു.

സമിതിയുടെ സാധുത ചോദ്യം ചെയ്ത് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top