മുല്ലപ്പെരിയാര്‍ അണക്കെട്ട്; വിഷയത്തില്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കുമെന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കും. സുപ്രീം കോടതി നിയമിച്ച സുരക്ഷാ ഉപസമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.

അണക്കെട്ട് പൊട്ടിയാലുള്ള ദുരന്തനിവാരണ നടപടികള്‍ക്ക് കേന്ദ്ര പദ്ധതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം നല്‍കേണ്ടതാണ്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ നടപടികളെപ്പറ്റി കേന്ദ്ര ജലക്കമ്മീഷന്‍ പ്രത്യേക പഠനം നടത്തുന്നതാണ്.

വെള്ളപ്പൊക്കം ഉണ്ടായാല്‍ ഗേറ്റ് തുറക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ അടിയന്തരമായി തയ്യാറാക്കാന്‍ ഉപസമിതി തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതിന് വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്കെതിരായ എതിര്‍പ്പ് കേരളം അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Top