ഭാവനാ സൃഷ്ടിയെ തടയാനാവില്ല; കേജരിവാളിന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാമെന്ന് സുപ്രീംകോടതി

supreame court

ന്യൂഡല്‍ഹി: കലാകാരന്റെ ഭാവനാ സൃഷ്ടിയെ തടയാനാവില്ലെന്ന് സുപ്രീംകോടതി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ഭാവനാ സൃഷ്ടിക്കെതിരെ ഇടപെടാനുള്ള സ്വാതന്ത്ര്യം നിയമത്തില്‍ തീര്‍ത്തും പരിമിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി.

സിനിമ, നാടകം, നോവല്‍ എന്നിങ്ങനെ ഏതു കലാരൂപമാണെങ്കിലും തന്റെ ഭാവന വ്യക്തമാക്കാന്‍ കലാകാരന് അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആരെയും പീഡിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബോളിവുഡ് ചിത്രമായ പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

നേരത്തെ പദ്മാവതി സിനിമ റിലീസ് തടയണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

കേജ്‌രിവാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മുന്‍ ബിജെപി നേതാവും കേജരിവാളിനു നേരെ മഷിയെറിഞ്ഞ കേസിലെ പ്രതിയുമായ നചികേത വല്‍ഹേക്കറാണ് കോടതിയെ സമീപിച്ചത്.

Top