ബഗാനെ വീഴ്ത്തി; ബംഗളുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലില്‍

BEGAN

ഭുവനേശ്വര്‍: ബംഗളുരു എഫ്‌സി സൂപ്പര്‍ കപ്പ് ഫൈനലില്‍. മിക്കുവിന്റെ ഹാട്രിക് മികവില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഫൈനലില്‍ ബംഗളുരു ഈസ്റ്റ് ബംഗാളിനെ നേരിടും.

ഫൈനലില്‍ കൊല്‍ക്കത്ത ഡര്‍ബി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയായിരുന്നു ബെംഗളൂരുവിന്റെ തേരോട്ടം. ഒരു ഗോളിന് പിന്നില്‍ നിന്ന്, അവസാന നാല്‍പത് മിനിറ്റില്‍ പത്ത് പേരുമായി കളിച്ചാണ് ബെംഗളൂരു കൊല്‍ക്കത്തയുടെ കരുത്തരായ മോഹന്‍ ബഗാനെ നാണംകെടുത്തിയത്.

ഏപ്രില്‍ 20നാണ് ബെംഗളൂരുവും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഫൈനല്‍. എഫ്.സി ഗോവയെ തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലിലെത്തിയത്.

Top