പതിനഞ്ച് ലക്ഷത്തിന് താഴെയുള്ള സണ്‍റൂഫ് കാറുകള്‍

hyundai-creta

മുന്തിയ ഇനം കാറുകളെ സാധാരണ മോഡലുകളില്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചതിന്റെ ഫലമാണ് നിലവിലെ സണ്‍റൂഫ് കാറുകള്‍. മുമ്പ് പ്രീമിയം ശ്രേണിയുടെ മാത്രം കുത്തകയായിരുന്ന സണ്‍റൂഫ്‌, എന്നാല്‍ ഇന്നു സാധാരണ കാറുകളില്‍ യഥേഷ്ടം ഒരുങ്ങാന്‍ തുടങ്ങി. ഈ അവസരത്തില്‍ വിപണിയില്‍ അണിനിരക്കുന്ന അത്തരം കാറുകള്‍ പരിശോധിക്കാം.

ഹ്യുണ്ടായി ക്രെറ്റ

17 ഇഞ്ച് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉയര്‍ന്ന ക്രെറ്റ വകഭേദങ്ങള്‍ അവകാശപ്പെടുന്നുണ്ട്. SX (ഓട്ടോമാറ്റിക് മാത്രം), SX (O) വകഭേദങ്ങളിലാണ് സണ്‍റൂഫ് ഒരുങ്ങുന്നത്. ക്രെറ്റ SX (ഓട്ടോമാറ്റിക്) പെട്രോള്‍ വകഭേദത്തിന് വില 13.44 ലക്ഷം രൂപ. ഡീസല്‍ SX ന് വില നിശ്ചയിച്ചിട്ടുള്ളത് 14.84 ലക്ഷം രൂപയും. യഥാക്രമം 13.60 ലക്ഷം, 15.04 ലക്ഷം രൂപ എന്നിങ്ങനെയാണ് പെട്രോള്‍ SX (O), ഡീസല്‍ SX (O) മോഡലുകളുടെ എക്‌സ്‌ഷോറൂം വില.

ഹ്യുണ്ടായി വേര്‍ണ

പുത്തന്‍ K2 അടിത്തറയുള്ള വേര്‍ണയെ ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവന്നത് 2017 ഓഗസ്റ്റില്‍ ആണ്. 3.5 ഇഞ്ച് മോണോ TFT LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, തെന്നിമാറുന്ന സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റ് എന്നിവ വേര്‍ണയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

verna

verna

യഥാക്രമം 12.95 ലക്ഷം, 12.56 ലക്ഷം, 12.76 ലക്ഷം എന്നിങ്ങനെയാണ് മൂന്നു വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

ഹോണ്ട സിറ്റി

ജാപ്പനീസ് നിര്‍മ്മാതാക്കളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രചാരം കൈയ്യടക്കിയ മോഡല്‍. ഏഴു ലക്ഷത്തിലേറെ സിറ്റികള്‍ ഇന്ത്യയില്‍ കമ്പനി വിറ്റുകഴിഞ്ഞു. സിറ്റി VX, ZX വകഭേദങ്ങളിലാണ് സണ്‍റൂഫിനെ ഹോണ്ട ഒരുക്കുന്നത്.

honda-city.jpg.image.784.410

ഹോണ്ട സിറ്റി VX വകഭേദത്തിന് വില 13.09 ലക്ഷം രൂപ. 13.78 ലക്ഷം രൂപയാണ് സിറ്റി ZX വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

11.37 ലക്ഷം രൂപ വിലയിലാണ് സണ്‍റൂഫുള്ള പുതിയ ഇക്കോസ്‌പോര്‍ട് എസ് പെട്രോളിനെ ഫോര്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോസ്‌പോര്‍ട് എസ് ഡീസല്‍ പതിപ്പിന് വില 11.89 ലക്ഷം രൂപയും.

ECOSPORT FORD

ECOSPORT FORD

കറുപ്പു പ്രതിഫലിക്കുന്ന സ്‌മോക്ക്ഡ് HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഗ്രില്ല്, കറുത്ത മേല്‍ക്കൂര, 17 ഇഞ്ച് സ്‌മോക്ക്ഡ് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും ഇക്കോസ്‌പോര്‍ട് എസിന്റെ പ്രത്യേകതകള്‍. അകത്തളത്തില്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മുഖ്യം. 4.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലില്‍ എടുത്തുപറയണം.

ടാറ്റ നെക
്‌സോണ്‍

കഴിഞ്ഞ സെപ്തംബറിലാണ് നെക്‌സോണുമായി ടാറ്റ വിപണിയില്‍ കടന്നുവന്നത്. അഞ്ചു മാസം കൊണ്ടു ഇരുപത്തയ്യായിരം ബുക്കിംഗ് ടാറ്റ എസ്‌യുവി കൈയ്യടക്കി.

Untitled-1tata-nexon

നെക്‌സോണിന് പ്രചാരം കൂടുന്നത് കണ്ട് നിരയില്‍ എഎംടി പതിപ്പിനെയും ടാറ്റ അടുത്തിടെ കൊണ്ടുവന്നു. വില 16,053 രൂപ.

ഹോണ്ട WRV
honda wr-v

2017 ലാണ് ഈ മോഡല്‍ കമ്പനി കൊണ്ടു വന്നത്.

Top