സണ്ണി വെയ്ന്‍ നായകനാകുന്ന ‘പോക്കിരി സൈമണ്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്‌

ണ്ണി വെയ്‌നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോക്കിരി സൈമണ്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന പോക്കിരി സൈമണില്‍ ശരത് കുമാറും ഗ്രിഗറിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇളയ ദളപതി വിജയിയുടെ കടുത്ത ആരാധകനായ സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. കെ അമ്പാടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളി ലെത്തും.

Top