ഫ്രഞ്ച് വിപ്ലവം സിനിമയുടെ 90 കാലഘട്ടങ്ങളിലെ പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

sunnny wein

ഫ്രഞ്ച് വിപ്ലവം സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. 90 കാലഘട്ടത്തിലെ സിനിമയെ അനുസ്മരിപ്പിക്കുന്ന പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ തന്നെ രസകരമായിരുന്നു. വന്‍ സ്വീകാര്യത നേടിയ പോസ്റ്ററായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ പോസ്റ്റര്‍. സണ്ണിവെയിന്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം സൈക്കിളില്‍ ചവിട്ടുന്ന പോസ്റ്ററാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. സൈക്കിളില്‍ ചവിട്ടുന്ന അതേ വേഗതയില്‍ തലക്കെട്ടും തയ്യാറാകുന്നുണ്ടെന്ന് ഡയറക്ടര്‍ മജീദ് പറഞ്ഞു.

ചിത്രത്തില്‍ സണ്ണി വെയിന്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗനായ മജീദാണ് സംവിധാനം ചെയ്യുന്നത്. തന്റെ ജീവിതത്തിലെ കുറേ സംഭവങ്ങള്‍ കാരണം ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്

ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സണ്ണി വെയിന്‍, സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സണ്ണി വെയിനും കൂട്ടുകാരുടെയും ഒരു കോമിക് ചിത്രമായിരിക്കും ഇതെന്നുമാണ് അറിയുന്നത്.

എറണാകുളത്തും ആലുവായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍, ഷജീര്‍, കെജെ ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹണം. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന് ശേഷമാണ് സണ്ണി വെയിന്‍ ഫ്രഞ്ചു വിപ്ലവത്തില്‍ അഭിനയിക്കുന്നത്.

Top