ജപ്പാന്‍ ടോര്‍പ്പിഡോ ഉപയോഗിച്ചു മുക്കിയ യുഎസ് യുദ്ധക്കപ്പല്‍ ‘ജുനോ’ യുടെ അവശിഷ്ടം കണ്ടെത്തി

us_jappan2

വാഷിംഗ്ടണ്‍: ജപ്പാന്‍ മുങ്ങിക്കപ്പല്‍ ഉപയോഗിച്ചു മുക്കിയ അമേരിക്കന്‍ യുദ്ധകപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിലായിരുന്നു സംഭവം. ജപ്പാന്റെ മുങ്ങിക്കപ്പലായ ടോര്‍പ്പിഡോ പ്രയോഗിച്ചു മുക്കിയ യുഎസിന്റെ ജുനോ എന്ന യുദ്ധക്കപ്പലിന്റെ അവശിഷ്ടമാണ് കണ്ടെത്തിത്.

ship3

സോളമന്‍ ദ്വീപ് സമൂഹങ്ങള്‍ക്കു സമീപം തെക്കന്‍ പസഫിക് സമുദ്രത്തില്‍ നാലു കിലോമീറ്റര്‍ താഴ്ചയിലാണ് അവശിഷ്ടങ്ങള്‍ കിടന്നത്. 1942 നവംബര്‍ 13ന് ജപ്പാന്റെ ടോര്‍പ്പിഡോ പ്രയോഗത്തിലാണ് കപ്പല്‍ മുങ്ങിയത്.

ടോര്‍പ്പിഡോ ആക്രമണത്തില്‍ രണ്ടായി പിളര്‍ന്ന കപ്പല്‍ 687 സൈനികരുമായാണ് മുങ്ങിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അല്ലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടലില്‍ തെരച്ചില്‍ നടത്തി കപ്പല്‍ കണ്ടെത്തിയത്.

Top