Sultan of Johor Cup: Pakistan force India to withdraw from Malaysian tournament

ഡല്‍ഹി :മലേഷ്യയില്‍ നടക്കാനിരിക്കുന്ന സുല്‍ത്താന്‍ ജൊഹോര്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഹോക്കി ടീം കളിക്കില്ല.

പാകിസ്താന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിരിക്കുന്നതെന്ന് ടീം അറയിച്ചു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. 2015ല്‍ കിരീടം നേടിയ ശേഷം ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചിട്ടില്ല.

ഹോക്കിയില്‍ ഇന്ത്യ-പാക് ശത്രുത തുടങ്ങുന്നത് 2016ലാണ്. ലക്‌നൗ വേദിയായ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പങ്കെടുക്കുന്നതു തടയാന്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ ശ്രമം നടത്തിയതായി പാക് ഹോക്കി ഫെഡറേഷന്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

Top