പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കുത്തി കൊന്നശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Murder

നോയിഡ: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തി കൊന്നശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോയിഡയ്ക്ക് അടുത്തുള്ള ഷോപ്പിങ് മാളിലായിരുന്നു സംഭവം. ദാദ്രി സ്വദേശിയായ കുല്‍ദീപ് സിങ്ങാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദാദ്രിയില്‍ തന്നെ താമസിക്കുന്ന 18കാരിയായ യുവതിയെയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്തിയത്.

ഷോപ്പിങ് മാളിലാണ് യുവതി ജോലി ചെയ്യുന്നത്. മാളിലെ ഒന്നാം നിലയില്‍ വെച്ച് കുല്‍ദീപ് സിങ് ഓടിയെത്തി യുവതിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുല്‍ദീപ് സിങ് പിന്നിട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. കാസ്‌ന പൊലിസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എതാനും മാസങ്ങളായി യുവതിയെ കുല്‍ദീപ് ശല്യം ചെയ്തിരുന്നു.

Top