നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണം, ഏഴുപേര്‍ കൊല്ലപ്പെട്ടു

bomb

അബുജ: നൈജീരിയയിലെ ബോര്‍നോ സംസ്ഥാനത്തുണ്ടായ ചാവേറാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ബോര്‍നോയുടെ തലസ്ഥാനമായ മൈദുഗുരിക്ക് സമീപമുള്ള രണ്ട് ഗ്രാമങ്ങളിലാണ് ആക്രമണങ്ങള്‍ ഉണ്ടായത്. ഏഴു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

മൈനാരി കാനുരി, മൈനാരി ഷുവ എന്നീ ഗ്രാമങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഒരു വനിത ഉള്‍പ്പെടെ നാലു ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ഭീകര സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

Top