അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ നഗരത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂളിലെ പൊലീസ്‌ സ്‌റ്റേഷനുകളുടെ സമീപത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പൊലീസ്‌ വക്താവ് അറിയിച്ചു.

ഡെസ്‌തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം. പിന്നീട് ഷേരിനവിലും സ്‌ഫോടനമുണ്ടായി. വിവിധയിടങ്ങളില്‍ സ്‌ഫോടനമുണ്ടായതിനാല്‍ തന്നെ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല. അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്.

Top