അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു

Kabul

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. സംഭവത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരുക്കേറ്റേതായും
ആരോഗ്യമന്ത്രാലയം വക്താവ് വാഹിദ് മജ്‌റോ പറഞ്ഞു. കാബൂളിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. ചാവേറാക്രമണമാണെന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടന്നുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Top