പാക്കിസ്ഥാനിലെ ചാവേര്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

pakisthan

പെഷവാര്‍: പാക്കിസ്ഥാനിലെ ഹയാതാബാദ് മേഖലയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാക് സുരക്ഷാ സേനയായ ഫ്രണ്ടിയര്‍ കോണ്‍സ്റ്റബുലറിയുടെ രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്.

പെഷവാറിലെ ഹയാബാബാദ് മേഖലയില്‍ ട്രാഫിക് സിഗ്‌നലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബൈക്ക് മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചാണ് സ്‌ഫോടനം നടത്തിയത്.

സ്‌ഫോടനത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടതായാണ് വിവരം.എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്‌റിക്താലിബാന്‍ ഏറ്റെടുത്തു.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തടയുന്നതിന് ഖൈബര്‍ ആദിവാസി മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം ഒരു ഓപ്പറേഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം.

മരിച്ചവരില്‍ ഒരാള്‍ മേജര്‍ ആണ്. സുരക്ഷാ സേനയുടെ രണ്ട് അകമ്പടി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ ഹയാതാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.Related posts

Back to top