കാബൂളില്‍ ചാവേര്‍ ബോംബ് സ്ഫോടനം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു.

ബാഖ് ഉത്തരപ്രവിശ്യാ ഗവര്‍ണര്‍ അത്ത മുഹമ്മദ് നൂറിന്റെ യോഗസ്ഥലത്തായിരുന്നു പൊട്ടിത്തെറി. നിരവധി പേര്‍ക്കു പരിക്കേറ്റതായും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

man

ആക്രമണമുണ്ടായ സ്ഥലത്ത് നൂറുണ്ടായിരുന്നോ എന്നു വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Top